ദേശീയം
കര്‍ണാടകയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നതിനും വിലക്ക്
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2533 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഇന്ന് 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2533 ആയി ഉയര്‍ന്നു.
അതിനിടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുളള വിമാനങ്ങളും ട്രെയിനുകളും കര്‍ണാടക വിലക്കി. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാന് എന്നി സംസ്ഥാനങ്ങളില്‍ നിന്നുളള വാഹന ഗതാഗതമാണ് കര്‍ണാടക സര്‍ക്കാര്‍ വിലക്കിയത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് റോഡുമാര്‍ഗം എത്തുന്നതിനും വിലക്കുണ്ട്എന്ന് സാരം. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണ് ഇവ. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ