ഒരു ദിവസം മുഴുവന്‍ കത്തുന്ന 'മാജിക് ലാംപ്'; ഓര്‍ഡറുകളുടെ പ്രവാഹം (വീഡിയോ)

ദീപാവലിയോടനുബന്ധിച്ച് ദിവസം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപം നിര്‍മ്മിച്ച് വിസ്മയിപ്പിച്ച് ഹൈദരാബാദുകാരന്‍
ഒരു ദിവസം മുഴുവന്‍ കത്തുന്ന 'മാജിക് ലാംപ്'; ഓര്‍ഡറുകളുടെ പ്രവാഹം (വീഡിയോ)

ദീപാവലിയോടനുബന്ധിച്ച് ദിവസം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപം നിര്‍മ്മിച്ച് വിസ്മയിപ്പിച്ച് ഹൈദരാബാദുകാരന്‍. അശോക് ചക്രാധരി എന്നയാളാണ് ദീപാവലിയോട് അനുബന്ധിച്ച് 24 മണിക്കൂറും കത്തുന്ന ദീപം നിര്‍മിച്ചത്. 

പിന്നാലെ ഓര്‍ഡറുകളുടെ പ്രവാഹമാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. ദിവസം മുഴുവന്‍ കത്തുന്ന ഇദ്ദേഹത്തിന്റെ ദീപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മാജിക് ലാംപ് എന്നാണ് ദീപം അറിയപ്പെടുന്നത്.

ഒരു യൂട്യൂബ് വിഡിയോ കണ്ടപ്പോഴാണ് അശോക് ചക്രാധരിയുടെ മനസില്‍ ആശയം വന്നത്.  മാജിക് ലാംപിനായുള്ള ദീപത്തിലേക്ക് ഓയില്‍ എപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന തരത്തിലാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com