ഒരു വീട്ടില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ച നിലയില്‍; ദുരൂഹത, അന്വേഷണം 

രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കമുള്ള കുടുംബാംഗങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടത്
ഒരു വീട്ടില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ച നിലയില്‍; ദുരൂഹത, അന്വേഷണം 

കൊൽ​ക്കത്ത: ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടക്കമുള്ള കുടുംബാംഗങ്ങളെയാണ് മരിച്ച നിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.   

പശ്ചിമ ബംഗാളിലെ ദക്ഷിന്‍ ദിനാജ്പൂര്‍ ജില്ലയിലുള്ള ജമാല്‍പ്പൂര്‍ ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ' കൊലപാതകമായിട്ടാണ് സംഭവം കാണുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രാദമിക അന്വേഷണം മാത്രമേ പൂർത്തിയായിട്ടുള്ളൂ', പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com