ജയിച്ചതുമില്ല, ജയിപ്പിച്ചതുമില്ല; നിതീഷിന്റെ പതനത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ചിരാഗ്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെ പ്രതിരോധത്തിലാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് എല്‍ജെപി.
ചിരാഗ് പാസ്വാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/പിടിഐ
ചിരാഗ് പാസ്വാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ/പിടിഐ

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡിയുവിനെ പ്രതിരോധത്തിലാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് എല്‍ജെപി. നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞ് 137 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്‍ ജെഡിയുവിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബിജെപിക്ക് എതിരെ മത്സരിക്കാതെ, നിതീഷിന് എതിരെ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ചിരാഗിന്റെ പാര്‍ട്ടി രണ്ടിടങ്ങളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ പല മണ്ഡലങ്ങളിലും ചെറിയ മാര്‍ജിനില്‍ രണ്ടാംസ്ഥാനത്തുണ്ട്. 

അഞ്ച് ശതമാനം വോട്ട് വ്യത്യാസമുള്ള മണ്ഡലങ്ങളില്‍ എല്‍ജെപി രണ്ടാംസ്ഥാനത്തുണ്ട്. അയ്യായിരം വോട്ടിന്റെ വ്യത്യാസമുള്ള മണ്ഡലങ്ങളിലും എല്‍ജെപി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. നിതീഷിനെ കടന്നാക്രമിച്ചുള്ള ചിരാഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ജെഡിയുവിന് വിനയായി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

അതേസമയം, നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെപി തന്നെ ചിരാഗിനെ രംഗത്തിറക്കിയതാണ് എന്നും ശക്തമായ ആരോപണമുണ്ട്. പ്രതീക്ഷിച്ച വിജയം കാണാനായില്ലെങ്കിലും മൂന്ന് തവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ വലിയ ഭൂരിപക്ഷമില്ലാതെ ഒതുക്കാന്‍ ചിരാഗ് വഹിച്ച പങ്കുവലുതാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

നിലവില്‍ 50 സീറ്റുകളിലാണ് ജെഡിയു ലീഡ് ചെയ്യുന്നത്. ബിജെപി 78ലും ലീഡ് ചെയ്യുന്നു. മഹാസഖ്യത്തില്‍ ആര്‍ജെഡി 64 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com