സ്‌ട്രൈക്ക് റേറ്റില്‍ മുന്നില്‍ ബിജെപി; ഒപ്പത്തിനൊപ്പം സിപിഐ എംഎല്‍, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

സ്‌ട്രൈക്ക് റേറ്റില്‍ മുന്നില്‍ ബിജെപി; ഒപ്പത്തിനൊപ്പം സിപിഐ എംഎല്‍, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്


പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 74 സീറ്റുകള്‍ നേടി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സഖ്യത്തില്‍ മേല്‍ക്കൈ നേടി. 2015ല്‍ 53ല്‍ ഒതുങ്ങിയതില്‍ നിന്നാണ് 74ലേക്കുള്ള ബിജെപിയുടെ വളര്‍ച്ച. മത്സരിച്ച 67.27 ശതമാനം സീറ്റുകളിലും ബിജെപി വിജയിച്ചു.

അതേസമയം, ബിജെപിയുടെ നേട്ടത്തിനൊപ്പം എടുത്തുപറയേണ്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നത് മഹാസഖ്യത്തിനൊപ്പം മത്സരിച്ച സിപിഐ എംഎല്‍ ലിബറേഷന്റേതാണ്. 19 സീറ്റുകളില്‍ മത്സരിച്ച ലിബറേഷന്‍ 12 സീറ്റുകളില്‍ വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും മൂന്നിലൊതുങ്ങിയ ഇടത് പാര്‍ട്ടി, ആദ്യമായാണ് ഇത്രയും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

മത്സരിച്ച ആകെ സീറ്റുകളില്‍ 63 ശതമാനത്തിലും നക്‌സല്‍ പാരമ്പര്യമുള്ള സിപിഐ എംഎല്‍ ലിബറേഷന്‍ വിജയിച്ചു. 110 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. 121 സീറ്റുകളില്‍ മത്സരിച്ച ജെഡിയു 43 സീറ്റില്‍ ഒതുങ്ങി. 35.54 ശതമാനാണ് ജെഡിയുവിന്റെ സ്‌ട്രൈക്ക് റേറ്റ്. 

144 മണ്ഡലങ്ങളില്‍ മത്സരിച്ച് 75 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് 52.08 ശതമാനം സ്‌ട്രൈക്ക് റേറ്റാണുള്ളത്. 

മത്സരിച്ച നാല് സീറ്റില്‍ രണ്ടിലും ജയിച്ച സിപിഎമ്മിന് 50 ശതമാനം സ്‌ട്രൈക്ക് റേറ്റുണ്ട്. ആറില്‍ രണ്ടിടത്ത് ജയിച്ച സിപിഐയ്ക്ക് 33.33ആണ്. 29 സീറ്റുകളില്‍ മത്സരിച്ച മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കും കൂടി 55 ശതമാനം സ്‌ട്രൈക്ക് റേറ്റുണ്ട്. 

അതേസമയം, എഴുപത് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. 2015ല്‍ 27 സീറ്റുണ്ടായിരുന്നിടത്ത് നിന്ന് 19 സീറ്റിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങി. 26.03 ആണ് കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ്. 14 സീറ്റുകളില്‍ മത്സരിച്ച് അഞ്ച് എണ്ണത്തില്‍ ജയിച്ച ഒവൈസിയുടെ എഐഎംഐഎമ്മിന് 12.2 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്. 135 സീറ്റില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിയാണ് കണക്കില്‍ ഏറ്റവും പിന്നില്‍ 0.74 ശതമാനമാണ് എല്‍ജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com