വാസൻ ഐ കെയർ സ്ഥാപകൻ ഡോ. എംഎം അരുൺ മരിച്ച നിലയിൽ; ദുരൂഹം; കേസ്

വാസൻ ഐ കെയർ സ്ഥാപകൻ ഡോ. എംഎം അരുൺ മരിച്ച നിലയിൽ; ദുരൂഹം; കേസ്
വാസൻ ഐ കെയർ സ്ഥാപകൻ ഡോ. എംഎം അരുൺ മരിച്ച നിലയിൽ; ദുരൂഹം; കേസ്

ചെന്നൈ: പ്രമുഖ നേത്ര ചികിത്സാ ശൃംഖലയായ വാസൻ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകൻ ഡോ. എഎം അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നി​ഗ​മനം. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദുരൂഹ മരണത്തിന് പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണവും ആരംഭിച്ചു. 

2002ൽ തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച വാസൻ ഐ കെയർ ഹോസ്പിറ്റലിനു കീഴിൽ രാജ്യത്തുടനീളം 100ൽ അധികം ശാഖകളുണ്ട്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. 

ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറൻഡും പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com