ദുരിതാശ്വാസമായി 10,000 രൂപ; ആളുകള്‍ കോവിഡ് 'മറന്ന്' കൂട്ടമായെത്തി (വീഡിയോ)

തെലങ്കാനയില്‍ പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ നീണ്ട ക്യൂ
ദുരിതാശ്വാസമായി 10,000 രൂപ; ആളുകള്‍ കോവിഡ് 'മറന്ന്' കൂട്ടമായെത്തി (വീഡിയോ)

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങളുടെ നീണ്ട ക്യൂ. അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസമായി പ്രഖ്യാപിച്ച 10000 രൂപ വാങ്ങുന്നതിന് അപേക്ഷ നല്‍കുന്നതിനാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.

ആഴ്ചകള്‍ക്ക് മുന്‍പാണ് ഹൈദരാബാദിനെ ദുരിതത്തിലാക്കി കനത്തമഴ പെയ്്തത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഹൈദരാബാദില്‍ പേമാരിയാണ് അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

പ്രളയത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നാണ് തെലങ്കാന സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചത്. 10000 രൂപ വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി അപേക്ഷിക്കാന്‍ മീ സേവ ഓണ്‍ലൈന്‍ സെന്ററിന് മുന്‍പില്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com