തമിഴ്‌നാട്ടില്‍ കോവിഡ് മരണം പതിനായിരം കടന്നു; 5,088 രോഗികള്‍

തമിഴ്‌നാട്ടില്‍ കോവിഡ് മരണം പതിനായിരം കടന്നു; 5,088 രോഗികള്‍

രോഗമുക്തരായി 5,718 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗികളുടെ എണ്ണം 6,40,943 ആയി.

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഇന്ന് 5,088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായി 5,718 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗികളുടെ എണ്ണം 6,40,943 ആയി.

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 68 പേരാണ്. ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 44,437 പേരാണ് ഐസൊലേഷനില്‍ തുടരുന്നത്.

87,341 സാമ്പിളുകളാണ്  പരിശോധനയ്ക്ക് അയച്ചത്. രോഗികളില്‍ 3,87,080 പുരുഷന്‍മാരും 2,53,832 സ്ത്രീകളുമാണ്. ട്രാന്‍ജന്‍ഡേഴ്‌സ് വിഭാഗത്തില്‍ രോഗം ബാധിച്ചവര്‍ 31 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com