റഷ്യന്‍ വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കേണ്ട; നിര്‍ദേശം തളളി ഇന്ത്യ

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്പനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി
റഷ്യന്‍ വാക്‌സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കേണ്ട; നിര്‍ദേശം തളളി ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്പനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി. ആദ്യം ചെറിയ തോതില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. 

റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് അഞ്ച്് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനും വാക്്‌സിന്‍ പരീക്ഷണം നടത്തുന്നതിനും കഴിഞ്ഞ മാസമാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ റെഡ്ഡീസ് ധാരണയില്‍ എത്തിയത്. വിദേശത്ത് നടന്ന വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച സുരക്ഷിതത്വം, രോഗപ്രതിരോധ ശേഷി എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഒട്ടും പര്യാപ്തമല്ല എന്ന്  ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ഡോ റെഡ്ഡീസിന്റെ പക്കല്‍ ഈ വിവരങ്ങള്‍ ലഭ്യമല്ലെന്നും വിദഗ്ധസമിതി നിരീക്ഷിച്ചു. 

വാക്‌സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇന്ത്യയില്‍ സ്്പുട്‌നിക് വിതരണത്തിന് അനുമതി വാങ്ങാനുളള റഷ്യയുടെ ശ്രമങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിലപാട് തിരിച്ചടിയാകും. ലോകരാജ്യങ്ങളില്‍ റഷ്യയാണ് ആദ്യമായി കോവിഡ് വാക്‌സിന് അനുമതി നല്‍കിയത്. അന്തിമഘട്ട പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് വാക്‌സിന്‍ വിതരണത്തിന് എത്തിക്കുന്നതില്‍ ശാസ്ത്രലോകം ആശങ്ക രേഖപ്പെടുത്തിയിരുന്നു. സുരക്ഷിതമാണോ, ഫലപ്രദമാണോ എന്നി കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട് എന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com