സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം; ഏറ്റവും കൂടുതല്‍ കേസുള്ളത് ബിജെപി ജനപ്രതിനിധികള്‍ക്ക് എതിരെ

18 എംപിമാരും 58 എംഎല്‍എമാരും ഉള്‍പ്പെടെ 76 ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം; ഏറ്റവും കൂടുതല്‍ കേസുള്ളത് ബിജെപി ജനപ്രതിനിധികള്‍ക്ക് എതിരെ

ന്യൂഡല്‍ഹി: 18 എംപിമാരും 58 എംഎല്‍എമാരും ഉള്‍പ്പെടെ 76 ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതികളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍. ഇതില്‍ മൂന്ന് എംപിമാര്‍ക്കും ആറ് എംഎല്‍എമാര്‍ക്കും എതിരെ പീഡന കേസാണുള്ളതെന്ന് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്ിനു. 

പശ്ചിമ ബംഗാളിലാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ ജനപ്രതിനിധികള്‍ ഏറ്റവും കൂടുതലുള്ളത്; 16പേര്‍. ഒഡീഷയും മഹാരാഷ്ട്രയുമാണ് പിന്നാലെയുള്ള രണ്ട് സംസ്ഥാനങ്ങള്‍. ഇരു സംസ്ഥാനങ്ങളിലുമായി 12വീതം ജനപ്രതിനിധികള്‍ക്ക് എതിരെ കേസുണ്ട്. 

സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ മുന്നിട്ടുനില്‍ക്കുന്നത് ബിജെപിയാണ്. 21 ജനപ്രതിനിധികള്‍ക്ക് എതിരെയാണ് കേസുകള്‍ നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ 16ഉം വൈഎസ്ആര്‍ കോണ്‍ഗ്രസിനന്റെ ഏഴും ജനപ്രതിനിധികള്‍ക്ക് എതിരെയും കേസുകളുണ്ട്. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോക്‌സഭ, രാജ്യസഭ,നിയസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 572 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കേസുകള്‍ നേരിട്ടവരാണ്. ഇതില്‍ 55പേര്‍ പീഡനക്കേസ് പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com