രാഷ്ട്രീയ പ്രചാരണ റാലികള്‍ ആവാം; അണ്‍ലോക്ക് 5 മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ 

രാഷ്ട്രീയ പ്രചാരണ റാലികള്‍ ആവാം; അണ്‍ലോക്ക് 5 മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ റാലികള്‍ക്ക് അനുമതി നല്‍കി, അണ്‍ലോക്ക് 5ന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. പന്ത്രണ്ടു സംസ്ഥാനങ്ങളിലാണ് രാഷ്ട്രീയ പ്രചാരണ റാലികള്‍ക്ക് അനുമതിയുള്ളത്.

കഴിഞ്ഞ മാസം 30ന് ഇറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം നൂറു പേരില്‍ കൂടുതലുള്ള എല്ലാ കൂടിച്ചേരലുകളും വിലക്കിയിരുന്നു. ഓഡിറ്റോറിയങ്ങളില്‍ ആകെ സീറ്റിന്റെ പകുതി ആളുകള്‍ക്ക് അനുമതി നല്‍കിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയിരിക്കുന്നത്. തുറന്ന സ്ഥലങ്ങളില്‍ ആണെങ്കില്‍ വലിപ്പം അനുസരിച്ച് രാഷ്ട്രീയ പ്രചാരണ റാലികള്‍ക്ക് ആളുകളെ അനുവദിക്കും.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റ് 11 സംസ്ഥാനങ്ങളിലെ 
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പ്രചാരണ റാലികള്‍ നടത്താനാവും. 

കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com