കോലാപൂര്‍: യുവതിയുമായി വിവാഹേതര ബന്ധം സൂക്ഷിച്ച 43 കാരനെ കൊലപ്പെടുത്തി. യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. യുവതിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടതിന് പിന്നാലെയാണ് സംഭവം.ധനാജി മഹാദേ മോട്ടെ എന്നയാളാണ് കൊല്ലപ്പെട്ടത്.
കാന്ത് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ധനാജി. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും രക്തത്തില്‍ കുതിര്‍ന്ന കല്ലും കൂടാതെ നാടന്‍ തോക്കും കാട്രിഡ്ജും കണ്ടെത്തി. ധനാജിയുടെ തല തകര്‍ത്ത നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
'വിവാഹിതനായ ധനാജിക്ക് അതേ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു യുവതിയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഇയാളും യുവതിയുടെ വീട്ടുകാരും തമ്മില്‍ നിരന്തരം കലഹിച്ചിരുന്നു.' ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ധനാജിയില് നിന്നും അകറ്റി നിര്‍ത്താന്‍ യുവതിയെ മറ്റൊരു സ്ഥലത്തേക്ക് അയച്ചു. ഇതേത്തുടര്‍ന്നാണ് യുവതിയുമൊത്തുള്ള ചിത്രം ധനാജി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെതത്. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്. ധനാജിക്കെതിരെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ