ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്ന് ആം ആദ്മി പാര്‍ട്ടി. അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ പരിഹാസം.
'രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി'- എഎപി ട്വീറ്റ് ചെയ്തു. ില്ലുകള് പിന്‍വലിക്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ബില്ലുകള്‍ ഉണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവും അവിടെ ഉണ്ടായിരുന്നു. ബില്‍ പാസാവും എന്ന് ഉറപ്പായിട്ടു പോലും അതിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയാണ് അദ്ദേഹം ചെയ്തത്. ബില്‍ പാസായപ്പോള്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു. ഇവര്‍ എന്താ മണ്ടന്മാരാണോയെന്നും കെജരിവാള്‍ പരിഹാസത്തോടെ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ