ബംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത മഴയുടെ പിടിയിലാണ്. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഇന്നലെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്.
മനുഷ്യരെ മാത്രമല്ല മഴയുടെ കെടുതി മൃഗങ്ങളേയും ദുരിതത്തിലാക്കി. വെള്ളപ്പൊക്ക ഭീഷണി തുടരുന്ന കർണാടകയിലെ താരാപുർ ഗ്രാമത്തിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.മഴയുടെ ആഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ദുരിതത്തിലാക്കിയെന്ന് ദൃശ്യം വ്യക്തമാക്കുന്നു.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ ദൃശ്യമാണ് വിജയപുരയിലുള്ള താരാപുർ ഗ്രാമത്തിൽ നിന്നു പുറത്തു വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശത്തു നിന്നും സുരക്ഷിതമായ ഇടത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകുന്ന നായയുടെ ദൃശ്യമാണിത്. വെള്ളത്തിലൂടെ കുഞ്ഞിനെയും കടിച്ചു പിടിച്ച് സുരക്ഷിതമായ പ്രദേശത്തേക്കാണ് നായ പോകുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ