പണയത്തിനായി 'ആഢംബര കാറുകള്‍', വ്യാജ രേഖകള്‍ കൈമാറി തട്ടിയത് കോടികള്‍; തലയ്ക്ക് ഇനാം പ്രഖ്യാപിച്ച 46 കാരനെ തന്ത്രപൂര്‍വ്വം കുടുക്കി

ആഢംബര കാറുകള്‍ ഈടായി നല്‍കാമെന്ന വ്യാജേന, നിരവധി ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത 46കാരന്‍ പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആഢംബര കാറുകള്‍ ഈടായി നല്‍കാമെന്ന വ്യാജേന, നിരവധി ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത 46കാരന്‍ പിടിയില്‍. വ്യാജ രേഖകള്‍ ചമച്ച മറ്റു ചില കേസുകളില്‍ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ഡല്‍ഹി സ്വദേശിയെയാണ് തന്ത്രപൂര്‍വ്വം ഡല്‍ഹി പൊലീസ് പിടികൂടിയത്.

ദക്ഷിണ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ താമസക്കാരനായ 46കാരനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സി ആര്‍ പാര്‍ക്ക് നിവാസിയുടെ 1.2 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ആഡംബര കാറുകള്‍ പണയവസ്തുവായി നല്‍കാമെന്ന് പറഞ്ഞ് വായ്പ വാങ്ങി പണം തട്ടിയെടുത്ത കേസിലാണ് രാഹുല്‍ നാരംഗ് പിടിയിലായത്.

ദക്ഷിണ ഡല്‍ഹിയില്‍ ജിംനേഷ്യം നടത്തുകയാണ് രാഹുല്‍ നാരംഗ്. വായ്പ ആവശ്യപ്പെട്ടാണ് രാഹുല്‍ തന്നെ സമീപിച്ചതെന്ന് സുനില്‍  വര്‍മ്മ പറയുന്നു. വായ്പയുടെ ഭാഗമായി ആറ് ആഢംബര കാറുകളുടെ വ്യാജ വില്‍പ്പന രേഖകള്‍ നല്‍കി. എന്നാല്‍ നാംരംഗ് ഒരു കാര്‍ മാത്രമേ കൈമാറിയുള്ളുവെന്നും ബാക്കി വായ്പ തുക തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

സമാനമായ രീതിയില്‍ ആഢംബര കാറുകള്‍ ഈടായി നല്‍കി പണം തട്ടിയെടുത്ത നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറയുന്നു. ബാങ്കുകളെ വരെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാരംഗിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com