ഗുരുഗ്രാം: ക്ഷയരോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
ഒക്ടോബര്‍ 21നാണ് ക്ഷയരോഗത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഒക്ടോബര്‍ 27ടെ സ്വബോധത്തിലേക്ക് മടങ്ങിയെത്തി. പിന്നാലെയാണ് വികാസ് എന്ന വ്യക്തി തന്നെ പീഡിപ്പിച്ചതായി യുവതി ആംഗ്യങ്ങളിലൂടെ പിതാവിനോട് പറഞ്ഞത്.
പിതാവിന്റെ പരാതിയില്‍ സുശാന്ത് ലോക് പൊലീസ് കേസെടുത്തു. വികാസ് എന്ന ആള് ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ