കേരളം രാമരാജ്യം, ഉത്തര്‍പ്രദേശ് യമരാജ്യം; താരതമ്യവുമായി പ്രശാന്ത് ഭൂഷണ്‍

രാജ്യത്തെ ഏറ്റവും മികച്ച ഭരണനിര്‍വഹണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍
കേരളം രാമരാജ്യം, ഉത്തര്‍പ്രദേശ് യമരാജ്യം; താരതമ്യവുമായി പ്രശാന്ത് ഭൂഷണ്‍

രാജ്യത്തെ ഏറ്റവും മികച്ച ഭരണനിര്‍വഹണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേരളം രാമരാജ്യമാണെന്നും പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശ് യമരാജ്യമാണെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ താരതമ്യം നടത്തിയിരിക്കുന്നത്.

പബ്ലിക് അഫയഴ്‌സ് സെന്റര്‍ റിപ്പോര്‍ട്ടില്‍ കേരളം മികച്ച ഭരണം നടത്തുന്ന സംസ്ഥാനവും ഉത്തര്‍പ്രദേശ് ഏറ്റവും മോശം ഭരണം നടത്തുന്ന സംസ്ഥാനവും. രാമ രാജ്യവും യമരാജ്യവും' - കേരളം മികച്ച ഭരണമുള്ള വലിയ സംസ്ഥനങ്ങളില്‍ ഒന്നാമത് എത്തിയ വാര്‍ത്ത പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ (പി.എ.സി.) പുറത്തുവിട്ട 2020ലെ പൊതുകാര്യസൂചിക (പി.എ.ഐ.) പ്രകാരമാണ് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമതുള്ളത്.

ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഗവേഷണസ്ഥാപനമാണ് പി.എ.സി.വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം (1.388 പോയന്റ്), തമിഴ്നാട് (0.912 ), ആന്ധ്രപ്രദേശ് (0.531), കര്‍ണാടക (0.468) എന്നിവയാണ് ആദ്യ നാലുറാങ്കുകള്‍ നേടിയിരിക്കുന്നത്. 

ഉത്തര്‍പ്രദേശ് (1.461 പോയിന്റ്), ഒഡിഷ (1.201), ബിഹാര്‍ (1.158) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ 1.745 പി.എ.ഐ. പോയന്റുമായി ഗോവയാണ് ഒന്നാംസ്ഥാനത്ത്. മേഘാലയ (0.797 പോയന്റ്), ഹിമാചല്‍പ്രദേശ് (0.725) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

1.05 പോയന്റുമായി ചണ്ഡീഗഢ് ആണ് മികച്ച ഭരണനിര്‍വഹണമുള്ള കേന്ദ്രഭരണപ്രദേശം. പുതുച്ചേരി (0.52), ലക്ഷദ്വീപ് (0.003) എന്നിവയാണ് തൊട്ടുപിന്നില്‍. നീതി, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്സ് സെന്റര്‍ ഭരണനിര്‍വഹണനിലവാരം വിശകലനംചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com