ബാറുകളിലും പബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാം; തുറക്കാന്‍ അനുവാദം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബാറുകളിലും പബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാം; ഇന്ന് മുതല്‍ തുറക്കാന്‍ അനുവാദം നല്‍കി കര്‍ണാടക സര്‍ക്കാര്‍
ബാറുകളിലും പബ്ബുകളിലും ഇരുന്ന് മദ്യം കഴിക്കാം; തുറക്കാന്‍ അനുവാദം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അടഞ്ഞു കിടക്കുന്ന മദ്യ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ബാറുകള്‍, പബ്ബുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

ഇവിടങ്ങളില്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ ഇരുത്താനും അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ക്ക് മദ്യ ശാലകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കോവിഡ് മാനദണ്ഡം പൂര്‍ണമായി പാലിച്ചു വേണം വില്‍പ്പനയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 

കര്‍ണാടകയില്‍ മെയ് മാസം മുതല്‍ക്ക് മദ്യ വില്‍പ്പന പുനരാരംഭിച്ചിരുന്നു. അതേസമയം ബാറുകളിലും മറ്റും ഇരുന്ന് കഴിക്കുന്നതിന് അനുവാദമുണ്ടായിരുന്നില്ല. ഈ നിരോധനമാണ് ഇപ്പോള്‍ ഒഴിവാക്കുന്നത്. 

രാജ്യത്ത് ഘട്ടം ഘട്ടമായി പല സംസ്ഥാനങ്ങളും ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. കര്‍ണാടകയ്ക്ക് സമാനമായി അസം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളും മദ്യ ശാലകള്‍ തുറക്കുന്നതിന് അനുവാദം നല്‍കിയിരുന്നു. സര്‍ക്കാരുകളുടെ റവന്യൂ വരുമാനത്തില്‍ മദ്യം വലിയ പങ്കുവഹിക്കുന്നതിനാലാണ് ഈ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com