കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന, ഇന്നലെ 78,357 പേര്‍, 1045 മരണം

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,69,524 ആയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 78,357 പേര്‍ക്ക്. 1045 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു.

ഇന്നലത്തെ വര്‍ധനയോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,69,524 ആയി. ഇതില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളത്. 29,019,09 പേര്‍ രോഗമുക്തി നേടി. 66,333 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്.

ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 4,43,37,201 ആയതായി ഐസിഎംആര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com