എന്തുചെയ്തും കോവിഡ് വ്യാപനം നിയന്ത്രിക്കണം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

കോവിഡ് വ്യാപനം എന്തു ചെയ്തും നിയന്ത്രിക്കണമെന്നും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കി നിര്‍ത്തണമെന്നും മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
എന്തുചെയ്തും കോവിഡ് വ്യാപനം നിയന്ത്രിക്കണം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യേൂഡല്‍ഹി: കോവിഡ് വ്യാപനം എന്തു ചെയ്തും നിയന്ത്രിക്കണമെന്നും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കി നിര്‍ത്തണമെന്നും മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ ഇന്ന് 20,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നുമാത്രം സംസ്ഥാനത്ത് 312 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ സംസ്ഥാനത്ത് 8,83,862 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6,36,574 പേര്‍ രോഗമുക്തരായി. നിലവില്‍ 2,20,661 ആക്ടീവ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 26,276 ആയി. 

9,746പേര്‍ക്കാണ് കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 128പേര്‍ മരിച്ചു. 3,89,232പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,298പേര്‍ മരിച്ചു. 

ആന്ധ്രാപ്രദേശില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. 10,825 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകിരിച്ചത്. 24 മണിക്കൂറിനിടെ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

4,87,331 കേസുകളാണ് ആന്ധ്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 3,82,104 പേര്‍ രോഗമുക്തി നേടി. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 1,00,880 ആയി. സംസ്ഥാനത്ത് ഇതുവരെ 4347 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

മൂന്ന് സംസ്ഥാനങ്ങളിലായി പതിനേഴോളം ജില്ലകള്‍ അതീവ ജാഗ്രത പാലിക്കേണ്ട ഇടങ്ങളായി തുടരുകയാണ്. ഇതിന് പുറമെ തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കണക്കുകളും ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രം സൂചിപ്പിക്കുന്നു. ആകെ ഈ അഞ്ച് സംസ്ഥാനങ്ങളും കൂടിയാണ് രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും നല്‍കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com