കോവിഡ് ബാധിച്ച 64കാരന്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു; അന്വേഷണം

കോവിഡ് ബാധിച്ച 64കാരന്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു; അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 64കാരന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിനാണ് ഇയാളെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്  ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയത്. ജനല്‍ വഴി പുറത്തേക്ക് ചാടിയ 64കാരന്‍ തത്ക്ഷണം മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

നേരത്തെ രണ്ട് കോവിഡ് രോഗികള്‍ ഈ ആശുപത്രിയില്‍ വച്ച് തന്നെ ജനല്‍ വഴി ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനലുകള്‍ ഇരുമ്പ് വല ഉപയോഗിച്ച് അടയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ 64കാരനെ പ്രവേശിപ്പിച്ച മുറിയുടെ ജനല്‍ ഇരുമ്പ വല ഉപയോഗിച്ച് അടച്ചിരുന്നില്ല. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം മൂന്നംഗ സമിതിയെ നിയോഗിച്ചു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധി, ജില്ലാ ഭരണകൂടം പ്രതിനിധി, മാനസിക രോഗ വിദഗ്ധന്‍ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com