സിബിഎസ്ഇ :  തോറ്റവര്‍ക്കുള്ള പരീക്ഷ ഈ മാസം 22, 23 തീയതികളില്‍ 

രണ്ട് ക്ലാസുകളുടെയും പരീക്ഷാതീയതികള്‍ സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : സിബിഎസ്ഇ പരീക്ഷകളില്‍ തോറ്റവര്‍ക്കായുള്ള പരീക്ഷ ഈ മാസം 22, 23 തീയതികളില്‍ നടക്കും. 10, 12 ക്ലാസ്സുകളിലെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയാണ് നടക്കുക.

രണ്ട് ക്ലാസുകളുടെയും പരീക്ഷാതീയതികള്‍ സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷ തോറ്റ കുട്ടികള്‍ക്ക് അക്കാദമിക വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ ഈ അവസരം വിനിയോഗിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു. 

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ നടക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതുകളെക്കുറിച്ച് സിബിഎസ്ഇ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com