ബംഗളൂരു: കര്‍ണാടക തൊഴില്‍വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കര്‍ണാടകയില്‍ നേരത്തെ മുഖ്യമന്ത്രി യെഡിയൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സിടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നീ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ