റാഞ്ചി: ഝാര്‍ഖണ്ഡില്‍ 17കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഏഴ് കിലോയോളം മുടിക്കെട്ട് പുറത്തെടുത്തു. ആറു മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്.ഝാര്‍ഖണ്ഡ് ബൊക്കാറോ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. സ്വീറ്റി കുമാരിക്കാണ് മുടി തിന്നുന്ന ശീലമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വര്‍ഷങ്ങളോളമായി വയറ്റില്‍ അടിഞ്ഞുകൂടി കിടന്ന മുടിയാണ് പുറത്തെടുത്തത്. തന്റെ 40വര്‍ഷ സര്‍വീസിനിടെ ഇത്രയുമധികം വയറ്റില്‍ കുമിഞ്ഞുകൂടി കിടക്കുന്നത് കണ്ടെത്തിയത് ആദ്യമായാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ വയറ്റില്‍ മുഴ ഉളളതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.പിന്നീട് വിശദമായ പരിശോധിച്ചപ്പോള്‍ മുടിക്കെട്ടാണെന്ന് തിരിച്ചറിഞ്ഞു. നീണ്ടക്കാലം മുടി തിന്നുന്ന റാപ്പുന്‍സല്‍ സിന്‍ഡ്രോം എന്ന രോഗമാണ് 17കാരിക്ക് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ