കോവിഡ് പ്രതിരോധത്തിന് വലിയ സംഭാവന; മോദിയുടെ ജന്മദിനത്തില്‍ പ്ലാസ്മ ദാനവുമായി ബിജെപി

മോദിയുടെ എഴുപതാം പിറന്നാളായതിനാല്‍ത്തന്നെ '70'ന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക
കോവിഡ് പ്രതിരോധത്തിന് വലിയ സംഭാവന; മോദിയുടെ ജന്മദിനത്തില്‍ പ്ലാസ്മ ദാനവുമായി ബിജെപി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുമെന്ന് ബിജെപി ഡല്‍ഹി ഘടകം. 70ാം ജന്മദിനത്തോടനുബന്ധിച്ച് കോവിഡ് ഭേദമായ 70 പേര്‍ അവരുടെ പ്ലാസ്മ ദാനം ചെയ്യുമെന്ന് ആഘോഷപരിപാടിയുടെ കണ്‍വീനര്‍ രാജേഷ് ഭാട്ടിയ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ നിര്‍ദ്ദേശപ്രാകരം വ്യത്യസ്തമായ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് സേവാ സപ്താഹം ആഘോഷിക്കുക. സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രിയുടെ 70ാം ജന്മദിനം. രാജ്യമെമ്പാടുമുള്ള പാര്‍ട്ടി നേതാക്കള്‍ വിവിധ സാമൂഹിക സേവന പരിപാടികള്‍ സംഘടിപ്പിക്കും.

'സേവാ സപ്ത' വേളയില്‍ നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കും ബിജെപി സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മോദിയുടെ എഴുപതാം പിറന്നാളായതിനാല്‍ത്തന്നെ '70'ന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. രാജ്യത്തെ ഓരോ മണ്ഡലത്തിലും 70 വികലാംഗര്‍ക്ക് കൃത്രിമ കൈകാലുകളും മറ്റ് ഉപകരണങ്ങളും നല്‍കുക, അന്ധരായ 70 പേര്‍ക്ക് കണ്ണട വിതരണം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

സെപ്തംബര്‍ 17 ന് പ്രധാനമന്ത്രിയുടെ 'ജീവിതവും ദൗത്യവും' സംബന്ധിച്ച 70 വെര്‍ച്വല്‍ കോണ്‍ഫറന്‍സുകള്‍ വെബിനാര്‍ വഴി സംഘടിപ്പിക്കും. എല്ലാ ജില്ലയിലെയും 70 ഗ്രാമങ്ങളില്‍ ശുചിത്വ െ്രെഡവുകള്‍ സംഘടിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com