ന്യൂഡല്‍ഹി: ഫര്‍ണീച്ചര്‍ കടയില്‍ അതിവിദഗ്ധമായി മോഷണം നടത്തിയ അംഗപരിമിതനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുട്ടു നിറഞ്ഞ കടയില്‍ ഒരു കൈ കൊണ്ട് തീപ്പെട്ടി കത്തിച്ച് അംഗപരിമിതന് മോഷണം നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കടയില്‍ നിന്ന് ഐപാഡ്, ലാപ്പ്ടോപ്പ്, സെല്‍ഫോണ്‍ എന്നിവയാണ് കവര്‍ന്നത്.
ഓഗസ്റ്റ് 27-ാം തിയ്യതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ ഫര്‍ണിച്ചര്‍ കടയിലേതാണെന്നും അവര്‍ വ്യക്തമാക്കി. 38 കാരനായ രാജു എന്നയാളാണ് പൊലീസ് പിടിയിലായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കക്രോല മേഖലയിലുള്ളയാളാണ് രാജു.
വലത് കൈ നഷ്ടപ്പെട്ടയാളാണ് രാജു. ഗ്രാമത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് കൈ നഷ്ടമായത്. സെപ്തംബര്‍ 10 ന് അന്ധേരി മോധിലെ ബസ്റ്റാന്റില്‍ വച്ചാണ് പൊലീസ് രാജുവിനെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
പകല്‍ സമയം കട നോക്കി വച്ച പ്രതി രാത്രിയിലെത്തി കട കുത്തി തുറക്കുകയായിരുന്നു. എന്നാല്‍ കടയില്‍ പ്രവേശിച്ചതിന് ശേഷം ഇയാള്‍ സ്വിച്ച് ഓണ്‍ ചെയ്തില്ല. പകരം തീപ്പെട്ടി കത്തിച്ച് കയ്യില്‍ പിടിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ