കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് 

കോവിഡ് സ്ഥിരീകരിച്ച കാര്യം റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി ട്വിറ്ററിലൂടെയാണ് അറിയിച്ചത്
കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് 

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച കാര്യം റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ പോകാനും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകാനും മന്ത്രി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.

കര്‍ണാടകയില്‍ നിന്നുളള ബിജെപി നേതാവാണ് സുരേഷ് അങ്കടി. ആഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രോഗമുക്തി നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com