40 കാരിയായ അമ്മയുടെ മുഖത്ത് പോളിത്തീന്‍ ബാഗ് കെട്ടിവച്ചു; ശ്വാസം മുട്ടിപിടഞ്ഞപ്പോള്‍ ഇരുമ്പുവടികൊണ്ട് അടിച്ചു; ക്രൂരമായ കൊലപാതകം; പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ അറസ്റ്റില്‍

കൊലയ്ക്ക് ശേഷം യുവതിയുടെ മൃതദേഹം ടോയ്‌ലറ്റില്‍ സൂക്ഷിച്ച ശേഷം വളര്‍ത്തുപട്ടിയുമായാണ് ഇവര്‍ വീട് വിട്ടത്
40 കാരിയായ അമ്മയുടെ മുഖത്ത് പോളിത്തീന്‍ ബാഗ് കെട്ടിവച്ചു; ശ്വാസം മുട്ടിപിടഞ്ഞപ്പോള്‍ ഇരുമ്പുവടികൊണ്ട് അടിച്ചു; ക്രൂരമായ കൊലപാതകം; പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍:  നാല്‍പ്പതുകാരിയായ അമ്മയെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.  പോളീത്തീന്‍ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ശേഷം ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

മക്കള്‍ക്കൊപ്പം ഫ്‌ലാറ്റിലായിരുന്നു അമ്മ താമസിച്ചിരുന്നത്. മദ്യ ലഹരിയിലെത്തിയ മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മുന്‍പും നിരവധി തവണ ഇവര്‍ യുവതിയെ ക്രൂരമായി പിഡിപ്പിച്ചിരുന്നു.

വീട്ടിലെത്തിയതിന് പിന്നാലെ ഇവര്‍ അമ്മയെ പോളിത്തീന്‍ ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ശേഷം ഇരുമ്പ് വടി കൊണ്ട്് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കനത്ത രക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. സംഭവത്തിന് ശേഷം വീട് പൂട്ടി ഇവര്‍ രക്ഷപ്പെട്ടതായും വ്യാഴാഴ്ച ഇവരെ പിടികൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലയ്ക്ക് ശേഷം യുവതിയുടെ മൃതദേഹം ടോയ്‌ലറ്റില്‍ സൂക്ഷിച്ച ശേഷം വളര്‍ത്തുപട്ടിയുമായാണ് ഇവര്‍ വീട് വിട്ടത്. കുറച്ച് കഴിഞ്ഞ ശേഷം ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിനെ വിളിച്ച് പുറത്തുനിന്നെത്തിയ ആളുകളുടെ അക്രമണത്തിനിരയായി അമ്മ മരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ഗാര്‍ഡും അയല്‍വാസികളും നടത്തിയ പരിശോധനയില്‍ വീട് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോള്‍ ടോയ്‌ലറ്റില്‍ യുവതിയുടെ മൃതദേഹം കാണുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com