കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ല; ആവശ്യം തള്ളി പാകിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ല; ആവശ്യം തള്ളി പാകിസ്ഥാന്‍
കുല്‍ഭൂഷണ്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ല; ആവശ്യം തള്ളി പാകിസ്ഥാന്‍

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനായി ഹാജരാകാന്‍ ഇന്ത്യന്‍ അഭിഭാഷകനെയോ ക്വീന്‍സ് കൗണ്‍സലിനെയോ അനുവദിക്കണമെന്ന ആവശ്യം പാകിസ്ഥാന്‍ തള്ളി. സ്വതന്ത്രവും നീതിയുക്തവുമായി വാദം നടക്കണമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ഈ ആവശ്യമുന്നയിച്ചത്. 

എന്നാല്‍ അത്തരത്തില്‍ പുറത്ത് നിന്നുള്ള അഭിഭാഷകനെ അനുവദിക്കാന്‍ സാധിക്കില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് സഹീദ് ഹഫീസ് ചൗധരി വ്യക്തമാക്കി. അപ്രായോഗികമായ ആവശ്യമാണ് ഇന്ത്യയുടേത്. പാകിസ്ഥാനില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കേ കേസ് വാദിക്കാന്‍ അനുവാദമുള്ളു. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതും അതുതന്നെയാണെന്നും സഹീദ് ഹഫീസ് പറഞ്ഞു. 

നേരത്തെ അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് സര്‍ക്കാരിനോട് പാകിസ്ഥാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് കേസ് പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. അതിനിടെയാണ് വിഷയത്തില്‍ നിലാപാട് അറിയിച്ച് പാക് അധികൃതര്‍ രംഗത്തെത്തിയത്. 

2017 ഏപ്രിലിലാണ് ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. നേരത്തേ ഇന്ത്യന്‍ സ്ഥാനപതിക്ക് കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചിരുന്നു. വധശിക്ഷ പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ഐസിജെയുടെ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com