'നല്ല പെൺകുട്ടികള്‍ നേരത്തെ ഉറങ്ങും', കട്ജുവിന്റെ സ്ത്രി വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം 

സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
'നല്ല പെൺകുട്ടികള്‍ നേരത്തെ ഉറങ്ങും', കട്ജുവിന്റെ സ്ത്രി വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം 

ന്യൂഡൽഹി: നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്നാണ് കരുതിയിരുന്നത് എന്ന സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ പരാമർശം വിവാദത്തിൽ. ഫേസ്ബുക്കിൽ യുവതിയുടെ കമന്റിന് മറുപടി നൽകുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സ്ത്രി വിരുദ്ധ പരാമർശം. 

സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇതിന് മുൻപും കട്ജു വിമർശിക്കപ്പെട്ടിട്ടുണ്ട്.

2015ൽ ബി.ജെ.പി.എംപി ഷാസിയ ഇൽമിയാണോ കിരൺ ബേദിയാണോ കൂടുതൽ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിവാദമായിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താൻ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് അന്ന് കട്ജു പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com