ലക്നൗ: ഉത്തര്‍പ്രദേശ് നോയിഡയില്‍ വീട്ടിനുളളില്‍ 20കാരിയെയും 21കാരനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് സംഭവം. കഴിഞ്ഞ ആറുമാസമായി വിവാഹിതയും അവിവാഹിതനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും സ്വയം വെടിയേറ്റ് മരിച്ചതാണോ, പകരം ഒരാള്‍ മറ്റൊരാളെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിക്കുകയാണോ എന്നതിനെ സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതായി പൊലീസ് പറയുന്നു. ഇരുവരും ദിവസക്കൂലിക്കാരാണ്.
അംബേദ്ക്കര്‍ കോളനി സെക്ടര്‍ 123ല്‍ വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം നടന്നത്. ഇരുവരും അയല്‍വാസികളാണ്. സംഭവ സ്ഥലത്ത് നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ