മോദിക്ക് ജയ് വിളി;  കര്‍ഷകബില്ലിനെതിരെ പ്രതിഷേധം; അടിച്ചോടിച്ച്‌ബിജെപി പ്രവര്‍ത്തകര്‍; വീഡിയോ

ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി
മോദിക്ക് ജയ് വിളി;  കര്‍ഷകബില്ലിനെതിരെ പ്രതിഷേധം; അടിച്ചോടിച്ച്‌ബിജെപി പ്രവര്‍ത്തകര്‍; വീഡിയോ

പറ്റ്‌ന: ബിഹാറില്‍ ജന്‍  അധികാര്‍ പാര്‍ട്ടിയുടെ പ്രതിഷേധ ജാഥയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കര്‍ഷകബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ വാഹനജാഥയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ബിജെപി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കര്‍ഷകബില്ലിനെതിരെ വാഹനപ്രചരണ ജാഥ നടത്തുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയാണ്. മര്‍ദ്ദിക്കുന്നതിനിടെ നരേന്ദ്രമോദിക്ക് ജയ് വിളിക്കുന്നതും വീഡിയോയില്‍ കാണാം. 

വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിപക്ഷപാര്‍ട്ടികള്‍ കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ജെഎപിയുടെ പ്രതിഷേധപ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com