കത്തി കൊണ്ട് കുത്തിവീഴ്ത്തി; പിന്നാലെ വെടിയുതിര്‍ത്തു; പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ യുവാവ് കൊലപ്പെടുത്തി

പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ കോളജിന് സമീപത്തുവെച്ച് യുവാവ് വെടിവെച്ചു കൊന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ കോളജിന് സമീപത്തുവെച്ച് യുവാവ് വെടിവെച്ചു കൊന്നു. രാജസ്ഥാനിലെ ജയ്പൂര്‍ രാജാപാര്‍ക്കിലാണ് സംഭവം നടന്നത്. അവസാന വര്‍ഷ ഡിഗ്രി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ വിഷ്ണു ചൗധരി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഏഴു മുതല്‍ പത്തുവരെയായിരുന്നു പരീക്ഷാ സമയം. 10.30ഓടെയാണ് സംഭവം നടന്നത്. വഴിയില്‍ കാത്തുനിന്ന യുവാവ്  പെണ്‍കുട്ടിയെ കത്തിയുമായി ആക്രമിക്കുയായിരുന്നു. പിന്നാലെ വെടിയുതിര്‍ത്തുവെന്ന് ഡിസിപി രാഹുല്‍ ജയിന്‍ പറഞ്ഞു. 

വെടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണമെന്ത് എന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com