ചികിത്സ വൈകി; യുവതി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു; അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു

വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്‌ 
ചികിത്സ വൈകി; യുവതി ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ പ്രസവിച്ചു; അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു

ഭോപ്പാല്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവതി ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ പ്രസവിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞയാഴ്ചയാണ് യുവതി ആശുപത്രിയുടെ കവാടത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം

രാജസ്ഥാനിലെ ഗ്രാമീണമേഖലയില്‍ നിന്ന് 180 കിലോമീറ്റര്‍ താണ്ടി സപ്തംബര്‍ 25ന് അര്‍ധരാത്രിയിലാണ് ഇവര്‍ ജില്ലാ ആശുപത്രിയിലെത്തിയത്.  സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. സൗജന്യസേവനം നല്‍കേണ്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ ഇവരുടെ കൈയില്‍ നിന്ന് 500 രൂപ കൈപ്പറ്റിയതായും കുടുംബം ആരോപിക്കുന്നു.

ആരോഗ്യസഹമന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവം ഉണ്ടായത്. ഇത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ പറഞ്ഞു. പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com