'ഇങ്ങനെയും ബോധവത്കരിക്കാം', പാട്ടുപാടി ജനങ്ങളെ കയ്യിലെടുത്ത് പൊലീസുകാരന്‍, താളംപിടിച്ച് കുട്ടികളും മുതിര്‍ന്നവരും ( വീഡിയോ)

ജനങ്ങളെ വീടുകളില്‍ തന്നെ ഇരുത്താന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്
'ഇങ്ങനെയും ബോധവത്കരിക്കാം', പാട്ടുപാടി ജനങ്ങളെ കയ്യിലെടുത്ത് പൊലീസുകാരന്‍, താളംപിടിച്ച് കുട്ടികളും മുതിര്‍ന്നവരും ( വീഡിയോ)

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ അക്ഷീണപ്രയത്‌നമാണ് നടത്തുന്നത്. ഇതിനായി പല വഴികളും പൊലീസുകാര്‍ തേടുന്നുണ്ട്. ചില നേരത്ത് കാര്‍ക്കശ്യത്തോടെ പെരുമാറുന്നത് പൊലീസിന് എതിരെ വിമര്‍ശനം ഉയരാനും ഇടയാക്കുന്നുണ്ട്.

ജനങ്ങളെ വീടുകളില്‍ തന്നെ ഇരുത്താന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതിന്റെ ഗൗരവം മനസിലാക്കാന്‍ പാട്ടുപാടിയാണ് ഇദ്ദേഹം ബോധവത്കരണം നടത്തുന്നത്. ഡല്‍ഹി സാകേത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റിന്റെ പുറത്ത് നിന്ന് പൊലീസുകാരന്‍ പാടുന്നതാണ് ദൃശ്യങ്ങളിലുളളത്. ഇത് ഏറ്റെടുത്ത് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ പാട്ടിന്റെ താളത്തിനൊപ്പം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടികള്‍ ഉള്‍പ്പെടെ അപ്പാര്‍ട്ട്‌മെന്റിലെ നിരവധിപ്പേരാണ് പൊലീസുകാരന്റെ പാട്ട് കേള്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com