ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 കാരന്‍ മരിച്ചു; 86 പേര്‍ ക്വാറന്റൈനില്‍

ജനസാന്ദ്രത വളരെയേറിയ മുംബൈ ധാരാവി ചേരി മേഖലയില്‍ കോവിഡ് ബാധിച്ച് അന്‍പത്തിയാറുകാരന്‍ മരിച്ചു
ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 കാരന്‍ മരിച്ചു; 86 പേര്‍ ക്വാറന്റൈനില്‍

മുംബൈ: ജനസാന്ദ്രത വളരെയേറിയ മുംബൈ ധാരാവി ചേരി മേഖലയില്‍ കോവിഡ് ബാധിച്ച് അന്‍പത്തിയാറുകാരന്‍ മരിച്ചു. സിയോണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

56കാരന്റെ കുടുംബാംഗങ്ങളായ 10 പേരെ സമ്പര്‍ക്കവിലക്കില്‍ നിര്‍ത്തിയിട്ടുണ്ട്. രോഗബാധിതന്‍ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. ഇവിടുത്തുകാര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അധികൃതര്‍ എത്തിക്കുന്നുണ്ട്. രോഗബാധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്.

ധാരാവി ചേരി മേഖലയില്‍ 613 ഹെക്ടര്‍ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കോവിഡ് വ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ അധികൃതര്‍ കനത്ത ജാഗ്രതയിലാണ്.

മുംബൈ നഗരം രാജ്യത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര!യില്‍ റിപ്പോര്‍ട്ട് ചെയ്ത 320 കോവിഡ് കേസുകളില്‍ പകുതിയും മുംബൈ നഗരത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com