കൊറോണ വൈറസിനെ 'തേച്ച്' ബാങ്ക് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറൽ

കൊറോണ വൈറസിനെ 'തേച്ച്' ബാങ്ക് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറൽ
കൊറോണ വൈറസിനെ 'തേച്ച്' ബാങ്ക് ഉദ്യോ​ഗസ്ഥൻ; വീഡിയോ വൈറൽ

അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിൽ ജീവനക്കാർ കനത്ത ജാ​ഗ്രതയോടെയാണ് ജോലി ചെയ്യുന്നത്. ഗുജറാത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെ അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.

ചൂടുള്ള തേപ്പുപെട്ടി ഉപയോഗിച്ച് ചെക്ക് അണു വിമുക്തമാക്കുന്ന ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥന്റെ വീഡിയോയാണ് വൈറലായത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ പുറത്തുവിട്ടത്. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണിത്. എല്ലാവരും അതീവ ജാഗ്രത പാലിക്കുന്നത് വീഡിയോയില്‍ കാണാം. 

ബാങ്ക് കെട്ടിടത്തിന്റെ ജനലിലൂടെ ഒരു സ്ത്രീ നല്‍കുന്ന ചെക്ക് ബാങ്ക് ജീവനക്കാരന്‍ വാങ്ങി  കൗണ്ടറിന് മുന്നില്‍ വെക്കുന്നു. ഒരു കൊടില്‍ ഉപയോഗിച്ച് ചെക്ക് എടുത്ത് മേശപ്പുറത്ത് വച്ചശേഷമാണ് ഉദ്യോ​ഗസ്ഥന്‍ വിചിത്രമായ രീതിയില്‍ അത് അണു വിമുക്തമാക്കുന്നത്. 

ഈ രീതി കാര്യക്ഷമമാണോ എന്ന് അറിയില്ലെങ്കിലും ബാങ്ക് ഉദ്യോഗസ്ഥന്റെ സര്‍ഗാത്മകതയെ അഭിനന്ദിക്കുന്നുവെന്ന് വീഡിയോ പുറത്തുവിട്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ബാങ്ക് ഓഫ് ബറോഡയും രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com