ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ?; നരേന്ദ്രമോദി സോണിയയും മുന്‍ പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തി

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചന
ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ?; നരേന്ദ്രമോദി സോണിയയും മുന്‍ പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: കോവിഡ് 19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ  മുന്‍ രാഷ്ട്രപതിമാരെയും പ്രധാനമന്ത്രിമാരെയും ഫോണില്‍ സംസാരിച്ചു. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍സിങ്, ദേവ ഗൗഡ എന്നിവരെയാണ് മോദി ഫോണില്‍ ബന്ധപ്പെട്ടത്. 

ടെലഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കോവിഡ് 19നെതിരായ പോരാട്ടങ്ങള്‍ക്ക് ഒരു വിശാലാടിസ്ഥാനത്തിലുള്ള ഒരു സംയുക്ത തന്ത്രം ആവിഷ്‌കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് കരുതുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.

ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, കെ.ചന്ദ്രശേഖര്‍ റാവു, എം. കെ സ്റ്റാലിന്‍, പ്രകാശ് സിങ് ബാദല്‍ എന്നിവരുമായും മോദി ഫോണില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം ഒരു സര്‍വകക്ഷിയോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. കോവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഐക്യത്തോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സും  പ്രധാനമന്ത്രി നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com