ഇന്നലെ രാജ്യത്ത് 32 മരണം, കോവിഡ് പുതുതായി സ്ഥിരീകരിച്ചത് 773പേര്‍ക്ക്; മരിച്ചവരുടെ എണ്ണം 149 ആയി

കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്ത് 32 കോവിഡ് ബാധിതര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 773 ആളുകളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 149 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് 5149 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് ഭേദമായതിനെ തുടര്‍ന്ന് 402 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നുമാത്രമല്ല, ഭാവിയിലെ ആവശ്യങ്ങള്‍ക്കും ഹൈഡ്രോക്ലോറോക്വിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

കോവിഡ് കേസുകള്‍ 300 കടന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 15 ജില്ലകള്‍ അടച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. പുറത്തിറങ്ങുന്നതിന് ഫെയ്‌സ്ബുക്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് സംസ്ഥാനങ്ങളില്‍ മുന്‍നിരയിലുളള ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 576 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com