കൊറോണ പരത്തുന്നു എന്ന് ആരോപണം; ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം, അറസ്റ്റ്

പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ ഡോക്ടര്‍മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
കൊറോണ പരത്തുന്നു എന്ന് ആരോപണം; ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം, അറസ്റ്റ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ ഡോക്ടര്‍മാര്‍ക്ക് നേരെയാണ്് ആക്രമണം നടന്നത്.

സര്‍ക്കാരിന്റെ കീഴിലുളള സഫ്ദര്‍ജങ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഗൗതം നഗറിന് സമീപമുളള മാര്‍ക്കറ്റിലാണ് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഡോക്ടര്‍മാര്‍ പോയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് എത്തിയ പ്രദേശവാസിയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ തിരിഞ്ഞത്.

ഡോക്ടര്‍മാര്‍ കൊറോണ വൈറസ് പരത്തുന്നു എന്ന് ആരോപിച്ചാണ് ഇയാള്‍ ഡോക്ടര്‍മാരെ തടഞ്ഞത്. ഇതിനെ  ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രദേശവാസികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴെക്കും പ്രതികള്‍ ഓടിമറഞ്ഞു. അക്രമികളുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രദേശവാസികള്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 42 കാരനായ ഇന്റീരിയര്‍ ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തിന് ഇരയായ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയില്‍ 669 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com