കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

ഡോക്ടര്‍ ശത്രിഘന്‍ പുഞ്ച്വനിയാണ് മരിച്ചത്. ഇന്‍ഡോര്‍ അര്‍ബിന്‍ദോ ആശുപത്രിയിലെ ഡോക്ടറായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍ : കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ ശത്രുഘന്‍ പുഞ്ച്‌വനിയാണ് മരിച്ചത്. ഇന്‍ഡോര്‍ അര്‍ബിന്‍ദോ ആശുപത്രിയിലെ ഡോക്ടറായിരുന്നു. ഇദ്ദേഹം കോവിഡ് രോഗികളെ ചികില്‍സിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ കോവിഡ് ബാധിച്ച് ഇന്‍ഡോറില്‍ മരണം 22 ആയി. രോഗബാധിതരുടെ എണ്ണം 213 ആയി ഉയര്‍ന്നു. ജാര്‍ഖണ്ഡിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 

കര്‍ണാടകയിലെ ഗഡാങില്‍ കോവിഡ് ബാധിതയായ 80 വയസ്സുള്ള സ്ത്രീ മരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇവര്‍ക്ക് മറ്റ് ശാരീരിക അസുഖങ്ങളും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ കര്‍ണാടകത്തില്‍ കോവിഡ് മരണം ആറായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com