ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന;  കൂട്ടം കൂടുന്നതിന് കര്‍ശന നിയന്ത്രണം വേണം; സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് വ്യാപനം തടയുന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി ആഭ്യന്തര മന്ത്രാലയം.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ മാസത്തില്‍ നിരവധി ഉത്സവ പരിപാടികളാണ് വരാനിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട് എന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഉത്സവ പരിപാടികളാണ് വരാനിരിക്കുന്നത്. ഇതിലെല്ലാം ആള്‍ക്കൂട്ടം തടിച്ചു കൂടാനുളള സാധ്യത ഉണ്ട്. ഇത് മുന്നില്‍ കണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 

രാജ്യത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ലോക്ക്ഡൗണ്‍ നീളുമെന്ന സൂചന നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com