വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബൈക്ക് യാത്രക്കാരന്റെ പരാക്രമം, പൊലീസുകാരനെ 50 മീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ചു; അറസ്റ്റ്

വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊലീസുകാരനെ വലിച്ചിഴച്ച് ബൈക്ക് യാത്രക്കാരന്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊലീസുകാരനെ വലിച്ചിഴച്ച് ബൈക്ക് യാത്രക്കാരന്‍. ലോക്ക്ഡൗണിനെ തുടര്‍ന്നുളള വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ബൈക്കില്‍ കുടുങ്ങിയ പൊലീസുകാരന്‍ റോഡിലൂടെ 50 മീറ്റര്‍ ദൂരമാണ് വലിച്ചിഴക്കപ്പെട്ടത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവത്തില്‍ ബൈക്ക് യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ദക്ഷിണ മുംബൈയില്‍ വാദിബന്ദലിലാണ് സംഭവം. 40 കാരനായ അസിസന്റ് പൊലീസ് ഇന്‍സ്‌പെക്ടറായ വിജേന്ദ്ര ധുറത്താണ് ആക്രമണത്തിന് ഇരയായത്. 42കാരനായ ഖജാബി ഷെയ്ഖ് നെയ്ം ആണ് വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വാഹനങ്ങള്‍ സ്‌ക്രീനില്‍ നിരീക്ഷിക്കുകയായിരുന്നു പൊലീസുകാര്‍.അതിനിടെ ഒരു ബൈക്ക് യാത്രക്കാരന്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വാഹനപരിശോധനയ്ക്കായി ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരന്റെ പരാക്രമം. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരനാണ് പരിക്കേറ്റത്. 

ബൈക്കില്‍ കുടുങ്ങിയ ഇദ്ദേഹത്തെയും വലിച്ച് 50 മീറ്റര്‍ വാഹനം നീങ്ങി. പൊലീസ് ഇന്‍സ്‌പെക്ടര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി , ആക്രമണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com