വീട്ടില്‍ നിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാന്‍ സമ്മതിച്ചില്ല; ആശുപത്രിയില്‍ കോവിഡ് രോഗിയുടെ പരാക്രമം; കേസ്

കൊയമ്പത്തൂര്‍: വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതനായി കോവിഡ് രോഗി ആശുപത്രിയുടെ ചില്ല് അടിച്ചു തകര്‍ത്തു. കോയമ്പത്തൂരിലെ ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം. നിരീക്ഷണത്തില്‍ കഴിയുന്ന 27കാരനെതിരെ പൊലീസ് കേസെടുത്തു. 

വീട്ടിലുണ്ടാക്കിയ ബിരിയാണി ഇയാള്‍ക്ക് കഴിക്കാനായി ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടു വന്നിരുന്നു. എന്നാല്‍ ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ ബിരിയാണി നല്‍കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതോടെയാണ് രോഗി പ്രകോപിതനായത്. 

ആശുപത്രിയിലെ അഗ്‌നിസുരക്ഷ സംവിധാനത്തിന്റെ ഗ്ലാസ് ബോക്‌സാണ് രോഗി അടിച്ചു തകര്‍ത്തത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതി പ്രകാരം ഡോക്ടര്‍മാരുടെ ജോലി തടസപ്പെടുത്തിയതിന് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com