സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു; കണ്ണന്‍ ഗോപിനാഥന് എതിരെ കേസ്, അമിത് ഷായുടെ മികച്ച നീക്കമെന്ന് പ്രതികരണം

കേന്ദ്ര ആഭ്യന്തര മന്ത്രിയുടേത് മികച്ച നീക്കം ആണെന്നും നിശബ്ദനാക്കാന്‍ കഴിയില്ല എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. 
സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു; കണ്ണന്‍ ഗോപിനാഥന് എതിരെ കേസ്, അമിത് ഷായുടെ മികച്ച നീക്കമെന്ന് പ്രതികരണം

ഗുജറാത്ത്: രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടേത് മികച്ച നീക്കം ആണെന്നും നിശബ്ദനാക്കാന്‍ കഴിയില്ല എന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വീസില്‍ തിരിച്ച് പ്രവേശിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണന്‍ ഗോപിനാഥനോട് നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം തള്ളിയ കണ്ണന്‍, സര്‍കാരിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം ചെയ്യാന്‍ തയ്യാര്‍ ആണെന്നും സിവില്‍ സര്‍വീസിലേക്ക് തിരിച്ച് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. 

രാജി വച്ച് എട്ട് മാസത്തിന് ശേഷവും ഉപദ്രവിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ദാദ്ര നഗര്‍ ഹവേലി ഊര്‍ജ സെക്രട്ടറി ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com