തബ്‌ലീഗ് തലവന് കോവിഡ് ഇല്ല;  പരിശോധനാ ഫലം നെഗറ്റീവ്

തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാനാ സഅദ് കാന്ധല്‍വി കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്
തബ്‌ലീഗ് തലവന് കോവിഡ് ഇല്ല;  പരിശോധനാ ഫലം നെഗറ്റീവ്

ന്യൂഡല്‍ഹി; തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാനാ സഅദ് കാന്ധല്‍വി കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിനോട് കോവിഡ് പരിശോധന നടത്താന്‍ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച അദ്ദേഹം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് പരിശോധന നടത്തിയതായും അതിന്റെ ഫലത്തിനായി കാത്തിരിക്കുയാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടാംവാരമായിരുന്നു തബ് ലീഗിലെ ജമാഅത്ത് മര്‍ക്കസില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രബോധന സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായി ആരോപണമുയര്‍ന്നിരുന്നു.

1897 ലെ എപ്പിഡമിക് ആക്റ്റ് പ്രകാരവും ഐപിസിയിലെ പ്രസക്തമായ ചില വകുപ്പുകള്‍ പ്രകാരം സഅദ് കാന്ധല്‍വിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ജനങ്ങളെ ഒന്നിച്ചു കൂട്ടിയതിനും, സാമൂഹിക അകലം പാലിക്കാതിരുന്നതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മര്‍കസിലെ മതാധ്യാപകരും മൗലവിമാരുമായ ഡോ. സീഷാന്‍, മുഫ്തി ഷെഹ്‌സഅദ്, മുഫ്തി സൈഫി, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com