രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 47 പേര്‍, പുതിയ രോഗികള്‍ 1975; വൈറസ് ബാധിതരുടെ എണ്ണം 27000ത്തിലേക്ക്

രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി. ഇതില്‍ 5914 പേര്‍ രോഗമുക്തി നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 47 പേര്‍, പുതിയ രോഗികള്‍ 1975; വൈറസ് ബാധിതരുടെ എണ്ണം 27000ത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് രാജ്യത്ത്  24 മണിക്കൂറിനിടെ 47 പേര്‍കൂടി മരിച്ചു. 1975 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26917 ആയി. ഇതില്‍ 5914 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. മരണസംഖ്യ 826 ആയിട്ടുമുണ്ട്.

മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 7628 ആയി. 323 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ മരണം 133 ആണ്. 3071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 99 മരണവും 2096 പേര്‍ക്ക് രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ നഴ്‌സിങ് സ്റ്റാഫുകളാണ്. 2625 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 54 പേര്‍ മരിക്കുകയും ചെയ്തു.

കേരളത്തില്‍ ഇന്ന് 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപ്പെട്ടവര്‍ 468 ആയി. നാല് പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇതോടെ നിലവില്‍ രോഗികളായി 123 പേരാണ് വിവിധ ആശുപത്രികളില്‍ തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com