5000 കോടിയുടെ ഉല്‍ക്കാശില നല്‍കാം, ഒന്നേകാല്‍ കോടി കൈപ്പറ്റി മുങ്ങി; തട്ടിപ്പില്‍ കുടുങ്ങിയത് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 

അന്താരാഷ്ട്ര വിപണിയില്‍ 5000 കോടി രൂപ മൂല്യമുളള ഉല്‍ക്കാശില നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുന്‍ സൈനിക ഉദ്യോഗസ്ഥനെ വഞ്ചിച്ച് ഒന്നേകാല്‍ കോടി തട്ടിയെടുത്തു
5000 കോടിയുടെ ഉല്‍ക്കാശില നല്‍കാം, ഒന്നേകാല്‍ കോടി കൈപ്പറ്റി മുങ്ങി; തട്ടിപ്പില്‍ കുടുങ്ങിയത് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ 

ഡെറാഡൂണ്‍:  അന്താരാഷ്ട്ര വിപണിയില്‍ 5000 കോടി രൂപ മൂല്യമുളള ഉല്‍ക്കാശില നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുന്‍ സൈനിക ഉദ്യോഗസ്ഥനെ വഞ്ചിച്ച് ഒന്നേകാല്‍ കോടി തട്ടിയെടുത്തു. പല ഘട്ടങ്ങളിലായാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പണം നല്‍കിയത്. സൈനിക റെയ്ഡില്‍ ഉല്‍ക്കാശില പിടിച്ചെടുത്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഖിലാഫ് സിങ് ബിഷന്താണ് തട്ടിപ്പിന് ഇരയായത്.  ഡെറാഡൂണ്‍ സ്വദേശിയായ ബിഷന്തിന് അന്താരാഷ്ട്ര വിപണിയില്‍ 5000 കോടി രൂപ മൂല്യമുളള അപൂര്‍വ്വ ഇനം കല്ല് തരാമെന്ന് പറഞ്ഞാണ് സംഘം വഞ്ചിച്ചത്. സംഭവത്തില്‍ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെറാഡൂണ്‍ റേഞ്ച് ഡിഐജി അരുണ്‍ മോഹന്‍ ജോഷി അറിയിച്ചു.

2017ലാണ് തട്ടിപ്പിന് തുടക്കമിട്ടത്. അപൂര്‍വ്വഇനം പുരാവസ്തുക്കള്‍ വില്‍ക്കുന്ന ആളെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് പരിചയക്കാര്‍ തന്നെയാണ് തട്ടിപ്പിലേക്ക് ഇദ്ദേഹത്തെ വലിച്ചിഴച്ചത്. പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത വിധം വലിയതോതിലുളള ലാഭം ഉണ്ടാക്കാന്‍ ഈ അപൂര്‍വ്വ പുരാവസ്തുക്കള്‍ വഴി സാധിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പുരാവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന വ്യാജേന വേഷം മാറിയ ആളുടെ അടുത്തേയ്ക്ക് പരിചയക്കാര്‍ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി 1.25 കോടി രൂപയാണ് അപൂര്‍വ്വയിനം കല്ലിനായി ബിഷന്ത് സംഘത്തിന് കൈമാറിയത്. അതിനിടെ 21 കിലോഗ്രാം തൂക്കം വരുന്ന ഉല്‍ക്കാ കാണിക്കാനും സംഘം ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. തട്ടിപ്പിന്റെ ഭാഗമായി വില്‍പ്പനക്കാരനെയും മുന്നില്‍ നിര്‍ത്തിയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനെ വഞ്ചിച്ചതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com