'ഭഗവാന്‍ രാമന്റെ ആഗ്രഹമെന്ന് വിശ്വസിക്കുന്നു' ; അയോധ്യയിലെ ഭൂമി പൂജയിലേക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്

അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും
'ഭഗവാന്‍ രാമന്റെ ആഗ്രഹമെന്ന് വിശ്വസിക്കുന്നു' ; അയോധ്യയിലെ ഭൂമി പൂജയിലേക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക്

ന്യൂഡല്‍ഹി : അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ, ശിലാസ്ഥാപന ചടങ്ങുകളിലേക്ക് ഇഖ്ബാല്‍ അന്‍സാരിയ്ക്ക് ക്ഷണം. അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരിക്ക് ഇന്നാണ് ക്ഷണക്കത്ത് ലഭിച്ചത്. 

ചടങ്ങിലേക്കുള്ള ആദ്യക്ഷണമാണ് ഇഖ്ബാല്‍ അന്‍സാരിക്ക് ലഭിച്ചത്. ഭഗവാന്‍ രാമന്റെ ആഗ്രഹമാണ്, ചടങ്ങിലേക്ക് ആദ്യ ക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്നാണ് താന്‍ വിശ്വസിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതായും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. 

ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ക്ഷേത്രശിലാസ്ഥാപനം നരേന്ദ്രമോദി നിര്‍വഹിച്ചേക്കും. 

കേന്ദ്ര-സംസ്ഥാന നേതാക്കള്‍, വിവിധ മതമേലധ്യക്ഷന്മാര്‍, പുരോഹിതര്‍ തുടങ്ങി 180 ഓളം പേരെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 200 ലേറെ പേരുടെ ക്ഷണക്കത്ത് തയ്യാറാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിഥികളുടെ എണ്ണം 180-170 ആയി കുറയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com