അയോധ്യ ഭൂമിപൂജയില്‍ നിന്ന് ദലിതരെ ഒഴിവാക്കി; ബിജെപിക്ക് എതിരെ സഖ്യകക്ഷി എംഎല്‍എ

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ ദലിത് വിഭാഗത്തെ അവഗണിച്ചെന്ന് ബിജെപിയുടെ സഖ്യകക്ഷി അപ്‌നാ ദളിന്റെ എംഎല്‍എ ചൗധരി അമര്‍ സിങ്
അയോധ്യ ഭൂമിപൂജയില്‍ നിന്ന് ദലിതരെ ഒഴിവാക്കി; ബിജെപിക്ക് എതിരെ സഖ്യകക്ഷി എംഎല്‍എ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമിപൂജ ചടങ്ങില്‍ ദലിത് വിഭാഗത്തെ അവഗണിച്ചെന്ന് ബിജെപിയുടെ സഖ്യകക്ഷി അപ്‌നാ ദള്‍ (എസ്) എംഎല്‍എ ചൗധരി അമര്‍ സിങ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 
കോണ്‍ഗ്രസ് ഭരണത്തില്‍ അന്നത്തെ പ്രസിഡന്റ് ബൂട്ടാ സിങ് ആണ് ശിലാന്യാസ് നടത്തിയത്. അദ്ദേഹം ഒരു ദലിതനായിരുന്നു എന്ന് അമര്‍ സിങ് പറഞ്ഞു. 

അയോധ്യ ഭൂമി പൂജയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാകക്കി.  ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ തിടുക്കം കൂട്ടിയ മോദി, അതേ തിടുക്കം പാവങ്ങള്‍ക്ക് വീടും പെന്‍ഷനും നല്‍കുന്നതില്‍ കാണിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ക്ഷേത്രത്തിന് വേണ്ടി പോരാടിയവരെ മറന്നു. ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിച്ച ട്രസ്റ്റില്‍ പിന്നാക്ക വിഭാഗക്കാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന ഭൂമിപൂജ ചടങ്ങ്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ക്ഷണിക്കാത്തത് നേരത്തെ വിവാദമായിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ട്രസ്റ്റ് ഇവരെ ടെലഫോണില്‍ ബന്ധപ്പെട്ട് ക്ഷണിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com